fdbng-rm

കോട്ടയം . നഗരത്തിൽ എത്തുന്ന അമ്മമാർക്ക് കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിനായി നഗരത്തിലെ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫീഡിംഗ് റൂമുകൾ നോക്കുകുത്തിയാകുന്നു. വനിതകളുടെ കൂട്ടുകാരി എന്ന പേരിലാണ് കളക്ടറേറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിൽ സെന്റർ സ്ഥാപിച്ചിരിക്കുന്നത്. ദിനംപ്രതി നൂറ് കണക്കിന് പേർ എത്തുന്ന നാഗമ്പടം ബസ് സ്റ്റാൻഡ് കോംപ്ലക്‌സിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഫീഡിംഗ് റൂം അടച്ചുപൂട്ടിയ നിലയിലാണ്. സെന്റർ സ്ഥാപിച്ച് അധികനാൾ പിന്നിടുന്നതിന് മുൻപ് പ്രവർത്തനം നിലച്ചു. ഇതോടെ, ബസ് സ്റ്റാൻഡിൽ എത്തുന്ന ദീർഘദൂര യാത്രക്കാരായ അമ്മമാരാണ് ബുദ്ധിമുട്ടിലാകുന്നത്.