രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിനു നേർക്ക് നടത്തിയ അക്രമത്തെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അപലപിച്ചു യു.ഡി.എഫ് ഭീഷണി എൽ.ഡി.എഫിനു മുന്നിൽ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷൈനി സന്തോഷിന്റെ വീട്
ജോസ്.കെ.മാണിയും കേരള കോൺഗ്രസ് (എം) നേതാക്കളും സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ, ബൈജു ജോൺ പുതിയിടത്ത് ചാലിൽ, സണ്ണി പൊരുന്നക്കോട്ട്, ബെന്നി തെരുവത്ത്, അലക്‌സി തെങ്ങും പള്ളിക്കുന്നേൽ, സ്മിത അലക്‌സ് എന്നിവർ ഒപ്പമുണ്ടായിരുന്നു.