ujwala

കോട്ടയം . ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി പവർ @ 2047 പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്തു. എൻ ടി പിസിയുടെ 5200 കോടിയിലധികം ചെലവ് വരുന്ന ഹരിത ഊർജ്ജ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ്, കെ എസ് ഇ ബി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി സി ജെമിലി എന്നിവർ പങ്കെടുത്തു.