വൈക്കം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റേയും ആശ്രമം സ്‌കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ ഓണം ഖാദിമേള നടത്തും.
വൈക്കം എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ 3 മുതൽ 5 വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് മേള. മേളയുടെ ഭാഗമായി ഖാദി ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും.
3 ന് രാവിലെ 10ന് കേരളാ ഖാദിഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ മേള ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദ്യ വില്പന നിർവഹിക്കും. സമ്മാനകൂപ്പൺ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ രാധിക ശ്യാമും ഡിസൈനർ വസ്ത്രങ്ങളുടെ ലോഞ്ചിംഗ് ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ.ജോർജ്ജ് പനക്കേഴവും ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെ ആദ്യ വില്പന ചങ്ങനാശ്ശേരി കേരള സർവ്വീസ് സംഘം സെക്രട്ടറി വി.വി.ശശിധരൻ നായരും സിൽക്ക് വസ്ത്രങ്ങളുടെ ആദ്യ വില്പന വൈക്കം ചീഫ് ഇമാം ഉസെയറും നടത്തും.ഖാദിഗ്രാമ വ്യവസായ ബോർഡംഗങ്ങളായ സി.കെ.ശശിധരൻ, കെ.എസ്.രമേശ് ബാബു, സാജൻ തോമസ് തൊടുകയിൽ തുടങ്ങിയവർ പ്രസംഗിക്കും. ഖാദിഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ് സ്വാഗതവും ആശ്രമം സ്‌കൂൾ പ്രഥമാദ്ധ്യാപിക പി.ആർ ബിജി നന്ദിയും പറയും.