
പൊൻകുന്നം. ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ബി.എം.എസിന്റെ 67ാം സ്ഥാപനദിനത്തിന്റെ ഭാഗമായി കുടുംബസംഗമം നടത്തി. ജില്ലാപ്രസിഡന്റ് വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നതവിജയം നേടിയ ആകാശ്, ആദിത്യൻ എന്നിവരെ അനുമോദിച്ചു. കാഞ്ഞിരപ്പള്ളിയിൽ കുടുംബസംഗമം ജില്ലാപ്രസിഡന്റ് വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. എലിക്കുളത്ത് ജില്ലാപ്രസിഡന്റ് വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാഴൂരിൽ ജില്ലാസെക്രട്ടറി എസ്.എസ്.ശ്രീനിവാസപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.