gas

കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളിയിൽ പാചക വാതക ഏജൻസി അനുവദിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന മേരി മാതാ ഏജൻസിയിൽ നിന്നാണ് കാഞ്ഞിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നത്. ആഴ്ചയിൽ രണ്ടു തവണ വിതരണമുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ കൃത്യമായി എത്താറില്ല. ഇത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ ഏജൻസി അനുവദിച്ച് ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗവും ആവശ്യപ്പെട്ടു. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അദ്ധ്യക്ഷനായി. അഡ്വ.എം.എ.റിബിൻ ഷാ, സലേഷ് വടക്കേടത്ത്, സത്താർ കൊരട്ടിപ്പറമ്പിൽ, സജി ലാൽ മാമ്മൂട്ടിൽ, ഷിഹാബുദ്ദീൻ വാളിക്കൽ, നൗഷാദ് ബംഗ്ലാവുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.