
കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപീകൃഷ്ണൻ (67) അന്തരിച്ചു. മെട്രോ വാർത്ത ചീഫ് എഡിറ്ററായി പ്രവർത്തിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ നടത്തും.
മൂവാറ്റുപുഴ വെള്ളൂർ ഭവനിൽ പരേതരായ വി.പി രാഘവൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: ഡോ.ലീല ഗോപീകൃഷ്ണൻ. മക്കൾ: വിനയ് ഗോപീകൃഷ്ണൻ (ബിസിനസ്, ബംഗളൂരു), ഡോ.സ്നേഹ ഗോപീകൃഷ്ണ (അസി.പ്രൊഫ.വിമല കോളേജ്, തൃശൂർ). മരുമകൻ:എം.എസ് സൂരജ് (എച്ച്.ഡി.എഫ്.സി. ബാങ്ക്, തൃശൂർ)
റിപ്പോർട്ടിംഗിൽ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട് .
ദീപികയിലും മംഗളത്തിലും സേവനം അനുഷ്ഠിച്ചിരുന്നു.