
കോട്ടയം. ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് ഇന്ന് ലൂർദ് പബ്‌ളിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് ഫ്‌ളെഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉച്ച കഴിഞ്ഞ് 3 ന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ലൂര്‍ദ് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ.പയസ് പായിക്കാട്ടുമറ്റത്തില്‍, സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ഫിലിപ്പ് നെല്‍പുരപറമ്പില്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ.എമില്‍ പുള്ളിക്കാട്ടില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ റീബ വര്‍ക്കി, പി.ടി.എ. പ്രസിഡന്റ് എസ്.ഗോപകുമാര്‍ തുടങ്ങിയര്‍ സംസാരിക്കും. ഉദ്ഘാടന മത്സരത്തില്‍ കോട്ടയം ലൂര്‍ദ് സ്‌കൂള്‍ പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂളിനെ നേരിടും.