തലയോലപ്പറമ്പ്: സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. തലയോലപ്പറമ്പ് മെയിൻ റോഡിൽ പുഴക്കര ബിൽഡിങ്ങിന്റെ മുകളിലെ നിലയിലാണ് ഇനി മുതൽ ഓഫീസ് പ്രവർത്തിക്കുക. ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ പുതിയ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗങ്ങളായ ടി.എൻ രമേശൻ, ജോൺ വി ജോസഫ്, ജില്ലാ കൗൺസിൽ അംഗം കെ.ഡി വിശ്വനാഥൻ, മണ്ഡലം അസി. സെക്രട്ടറി കെ.എസ് രത്‌നാകരൻ എന്നിവർ പ്രസംഗിച്ചു.