edavetty

തൊടുപുഴ. ഇടവെട്ടി ഔഷധസേവ ഇന്ന് രാവിലെ 5 ന് ആരംഭിക്കും. തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദപണ്ഡിതന്മാർ ഔഷധസൂക്തം ജപിച്ച് ഔഷധക്കൂട്ട് ചൈതന്യവത്താക്കുന്ന ചടങ്ങ് ഇന്നലെ നടന്നു. ഇന്ന് രാവിലെയും വേദപണ്ഡിതന്മാരുടെ ഔഷധസൂക്തം ഉണ്ടാകും. മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി, പി.കെ.നമ്പൂതിരിപ്പാട് പുതുവാമന, മാധവൻ പോറ്റി തുരുത്തേൽ മഠം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിശിഷ്ട അതിഥിയായ സ്വാമി ഉദിത് ചൈതന്യ ഔഷധസേവയുടെ സന്ദേശം നൽകും. വിവിധ ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കൺവീനർമാരെ അദ്ദേഹം അനുമോദിക്കും. രാവിലെ അഞ്ച് മുതൽ കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസ് ഉണ്ടായിരിക്കും.