seismograph

ഇടുക്കി. തുടർച്ചയായി ഭൂചലനങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് ഇടുക്കി അണക്കെട്ടിൽ ഓട്ടോമാറ്റിക് സീസ്മോഗ്രാഫ് സ്ഥാപിക്കും. ഭൂചലനങ്ങളുടെ തീവ്രതയോ പ്രഭവ കേന്ദ്രമോ പോലും നിലവിൽ ഉപയോഗിക്കുന്ന അനലോഗ് സംവിധാനം ഉപയോഗിച്ചു കണ്ടെത്താനാവാത്ത സാഹചര്യത്തിലാണിത്. ഇതിനായുള്ള ടെൻഡർ വിളിച്ചുകഴിഞ്ഞതായും വൈകാതെ നടപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 1.48നും തുടർന്ന് 48 സെക്കൻഡിന് ശേഷവും ജില്ലയിൽ രണ്ട് തവണ ചെറുഭൂചലനമുണ്ടായെങ്കിലും ഇതിന്റെ കൃത്യമായ തീവ്രതയോ പ്രഭവകേന്ദ്രമോ കണ്ടെത്താൻ വൈദ്യുതി വകുപ്പിന് കഴിഞ്ഞില്ല. തുടർച്ചയായ ചലനങ്ങൾ ഉണ്ടായാൽ വിവരം പുറംലോകത്തെത്താൻ വൈകിയാൽ അത് വലിയ വിപത്തിന് കാരണമായേക്കും. .