
ഇടവെട്ടി. ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഇടവെട്ടി പഞ്ചായത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. കേക്ക്, കട്‌ലറ്റ്, പായസം, സ്‌നാക്‌സ്, ലഡു, ഉണ്ണിയപ്പം തുടങ്ങി ചക്ക കൊണ്ട് നിർമ്മിച്ച ഭക്ഷ്യവിഭവങ്ങൾ ഫെസ്റ്റ് ആകർഷണീയമാക്കി. ഉദ്ഘാടന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്‌സൺ ഹസീന സുനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ബിൻസി മാർട്ടിൻ, മോളി ബിജു, മെമ്പർമാരായ സുജാത ശിവൻ, സുബൈദ അനസ്, സൂസി റോയ്, ലത്തീഫ് മുഹമ്മദ്, അസീസ് ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.