ഏറ്റുമാനൂർ : പ്രശസ്ത കഥകളി ആചാര്യന്മാരായിരുന്ന കലാനിലയം മോഹൻദാസ് കലാനിലയം മോഹൻകുമാർ എന്നിവരെ അനുസ്മരിച്ചു.
സമ്മേളനം സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കഥകളി കലാകാരന്മാരായ കലാമണ്ഡലം ശശീന്ദ്രൻ ,കലാരത്‌ന സദനം എം.എൻ ഹരികുമാർ എന്നിവരെ മന്ത്രി പുരസ്‌കാരം നൽകി ആദരിച്ചു.

പ്രൊഫ പി.എസ് ശങ്കരൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് , നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ എസ് ബീന, നഗരസഭാപ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, കൗൺസിലർ രശ്മി ശ്യാം, ഗോപീകൃഷ്ണൻ ഇ പി, പ്രൊഫ ഇ.എൻ കേരളവർമ്മ, ശിവജി വി.ആർ ,ഗിരീഷ് കുമാർ ആർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കലാനിലയം മഹേന്ദ്രൻ ,കലാനിലയം അരവിന്ദൻ ,കോട്ടക്കൽ പി.ഡി നമ്പൂതിരി, കലാമണ്ഡലം ശ്രീകുമാർ, തുടങ്ങിയവർ പങ്കെടുത്ത കർണ്ണ ശപഥം കഥകളിയും അരങ്ങേറി.

ചിത്രം :കഥകളി ആചാര്യൻ കലാമണ്ഡലം ശശീന്ദ്രന് മന്തി വി.എൻ വാസവൻ ഉപഹാരം നൽകുന്നു