book

വിചാരങ്ങൾ, വിചിന്തനങ്ങൾ

സി.ദിവാകരൻ

പ്രമുഖ രാഷ്ട്രീയ നേതാവും മുൻമന്ത്രിയുമായ സി.ദിവാകരന്റെ ലേഖന സമാഹാരം.ചരിത്ര ഗവേഷകന്റെയും സാമൂഹ്യ ശാസ്ത്രജ്ഞന്റെയും സൂക്ഷ്മ ദൃക്കോടെ ദേശീയ സാർവ്വദേശീയ സംഭവവികാസങ്ങളെ സമീപിക്കുന്ന ലേഖനങ്ങൾ.നമുക്കുചുറ്റുമുള്ള കാര്യങ്ങളെ അവലോകനം ചെയ്ത് ന്യായാന്യായ വേർതിരിവുകളോടെ ആകർഷകമായ ഭാഷയിൽ ,വിമർശനാത്മകശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നുവെന്ന് അവതാരികയിൽ പ്രഭാവർമ്മ എഴുതുന്നു.പ്രസാധക‌ർ:പ്രഭാത് ബുക്ക് ഹൗസ്

----------------------

അരക്കില്ലം

പി.വത്സല

പി.വത്സലയുടെ നോവലുകൾ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മചിത്രങ്ങളാണ്.സാവിത്രിയെന്ന കെട്ടിലമ്മയുടെ വികാരനിർഭരമായ ജീവിതചിത്രങ്ങളാണ് അരക്കില്ലം.പ്രസാധകർ:സാഹിത്യ പ്രവർത്തക സഹകരണസംഘം,എൻ.ബി.എസ്

---------------------------------------------------

ദസ്തയേ വ്സ്കി എന്ന ബൈബിളനുഭവം

പ്രൊഫ.കെ .ജയരാജൻ

ദസ്തയേവ്സ്കി മലയാളത്തിലെ നല്ല വായനക്കാരുടെ പ്രിയപ്പെ ട്ട എഴുത്തുകാരിൽ ഒരാളാണ്. ദസ്തയേവ്സ്കി യുടെ ഇരുനൂറാം ജന്മവാർഷികമാചരിക്കുന്ന ഈ ഘട്ടത്തിൽ ആ വലിയ എഴു ത്തുകാരനെപ്പറ്റി,

പ്രൊഫ.കെ .ജയരാജൻ എഴുതി യ ' ദസ്തയേവ്സ്കി എന്ന ബൈബിളനുഭവം ' എന്ന പുസ്തകത്തിൽ

ഗ്രന്ഥകാരൻ വളരെ വ്യത്യസ്തമായ രീതിയിൽ ആ വലിയ റഷ്യൻ എഴുത്തുകാരനെ കാണുകയും വിലയി രുത്തുകയും ചെയ്യുന്നു. പ്രസാധകർ: ചിന്ത പബ്ളിഷേഴ്സ്

--------------------------------

'നിലംതൊട്ട നക്ഷത്രങ്ങൾ'

ഷാനവാസ് പോങ്ങനാട്

എഴുപതുകളിലെ തീവ്രവിപ്ലവ മോഹങ്ങളെ വർത്തമാനകാല സാമൂഹിക യാഥാർത്ഥ്യങ്ങളുമായി കലാപരമായി ബന്ധിപ്പിക്കുകയാണ് ഷാനവാസ് പോങ്ങനാടിന്റെ 'നിലംതൊട്ട നക്ഷത്രങ്ങൾ'. ആഖ്യാനത്തിലെ പുതുമകൊണ്ട് പുതുകാല നോവലുകളിൽ ഈ കൃതി വേറിട്ടു നിൽക്കുന്നു എന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.

പ്രസാധകർ: മെലിൻഡ ബുക്സ്