hacked

പാലക്കാട്: അട്ടപ്പാടിയിൽ തർക്കത്തിനിടെ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ നന്ദകിഷോർ (22) ആണ് മരിച്ചത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം അഞ്ചുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

സാമ്പത്തിക ഇടപാടിനെ തുടർന്നുള‌ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. അട്ടപ്പാടി നരസിമുക്കിൽ വച്ചാണ് സംഭവമുണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ് നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങുകയായിരുന്നുവെന്നാണ് വിവരം.