തൃശൂരിലെ വേലൂർ ചുങ്കം ഷാപ്പിലേക്കാണ് ഇത്തവണ ചങ്കത്തിമാരുടെ യാത്ര. ചെന്ന പാടെ ഇരുവരും ആദ്യം തിരക്കിയത് അന്തിക്കള്ളാണ്. ഷാപ്പുടമ ഉടൻ തന്നെ ഇരുവർക്കും സംഗതി റെഡിയാക്കി കൊടുത്തു. പിന്നാലെ ഷാപ്പിലെ സ്പെഷ്യൽ വിഭവങ്ങൾ രുചിക്കാമെന്നായി ചങ്കത്തിമാർ.

അരി പുട്ട്,​ ഗോതമ്പ് പുട്ട്,​ റാഗി പുട്ട് തുടങ്ങിയ പല തരം പുട്ടുകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ചീനിപ്പുട്ട് ( മരിച്ചീനി പുട്ട് )​ ഇരുവരും ആദ്യമായിട്ടാണ് രുചിക്കുന്നത്. തുടക്കം തന്നെ ഗംഭീരമാക്കാൻ പുട്ടിനൊപ്പം കൂട്ട് പിടിച്ചത് ആടിന്റെ തല ഫ്രൈ ചെയ്തതായിരുന്നു. ഇതുവരെയും പരീക്ഷിക്കാത്ത ഐറ്റങ്ങൾ പരീക്ഷിച്ചതിന്റെ സന്തോഷം ചങ്കത്തിമാരുടെ മുഖത്ത് കാണാം. കൂട്ടിന് അന്തിക്കള്ളും ഇടയ്‌ക്കിടെ കുടിക്കുന്നുണ്ട്.

മീൻ മുട്ട ഫ്രൈ ചെയ്യുന്നതാണ് ഇവിടെത്തെ മറ്റൊരു സ്പെഷ്യൽ വിഭവം. കൊഴുവ ഫ്രൈ,​ താറാവ് റോസ്റ്റ്,​ ബോട്ടി ഫ്രൈ,​ ബീഫ് ചില്ലി,​ മുയൽ ഫ്രൈ, ബീഫ്​ ലിവർ ഫ്രൈ,​ ചെമ്മീൻ ഫ്രൈ,​ ആട്ടിൻതല ഫ്രൈ,​ കൂന്തൽ റോസ്റ്റ്,​ ഞണ്ട് ഫ്രൈ,​ ചിക്കൻ ചില്ലി,​ കരിമീൻ ഫ്രൈ,​ കാടമുട്ട റോസ്റ്റ്,​ കക്ക ഫ്രൈ, പോർക്ക് ഫ്രൈ തുടങ്ങിയ ഐറ്റങ്ങളെല്ലാം ഇവിടെയും ചങ്കത്തിമാർക്കായി ഒരുക്കിയിട്ടുണ്ട്. വീഡിയോ കാണാം.

food