
വിവാഹജീവിതം സ്വർഗതുല്യമാകണമെന്നാണ് പലരുടെയും ആഗ്രഹം. എന്നാൽ വിവാഹം സ്വർഗ തുല്യമായി നടത്തി അവസാനം വരെ നരകതുല്യമായി ജീവിതം നയിക്കുന്നവരാണ് പലരും. വിവാഹത്തിനു മുമ്പ് ചിലർ പൊരുത്തം നോക്കാറുണ്ട്. പത്തിൽ അഞ്ച് പൊരുത്തമെങ്കിലും ഉണ്ടെങ്കിൽ വിവാഹം നടത്താൻ തടസമൊന്നുമില്ല എന്നാണ് വിശ്വാസം. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വന്നതുകൊണ്ടുതന്നെ പലർക്കും വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടി വരാറുണ്ട്. ഇങ്ങനെ രണ്ടുപേരും പരസ്പരം മനസിലാക്കുമ്പോഴാണ് വിവാഹ ജീവിതം സ്വർഗതുല്യമാകുന്നത്. എന്നാൽ ചില നക്ഷത്രക്കാർക്ക് വിവാഹ ശേഷം സാമ്പത്തിക ഉയർച്ച കണ്ടുവരാറുണ്ട്. ആ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
കാർത്തിക
കാർത്തിക നക്ഷത്രക്കാർക്ക് വിവാഹശേഷം സാമ്പത്തികമായി ഉയർച്ചയുണ്ടാകുന്നതാണ്. ആവശ്യം വരുന്ന സമയത്ത് ഇവരിലേയ്ക്ക് പണം വന്നുചേരുന്നതാണ്.
ഭരണി
ഭരണി നക്ഷത്രക്കാർക്ക് വിവാഹശേഷം ഭാഗ്യം വന്നുചേരുന്നതാണ്. തുടക്കത്തിൽ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും കുറച്ച് കാലത്തിന് ശേഷം സാമ്പത്തികമായി ഉന്നതങ്ങളിലെത്തുന്നതാണ്. മറ്റുള്ളവരെ അത്ഭുതപ്പെടുത്തുംവിധമാണ് ഇവർ ജീവിതത്തിൽ ഉയരുന്നത്.
രോഹിണി
ഇവർക്ക് വിവാഹശേഷം സാമ്പത്തിക വളർച്ചയും സ്ഥാനമാനങ്ങളും വന്നുചേരുന്നതാണ്. മറ്റുള്ളവരിൽ നിന്ന് ബഹുമാനം നേടാനും ഇവർക്ക് കഴിയുന്നതാണ്.
തിരുവാതിര
സ്വന്തം ആവശ്യത്തിന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ ഒരിക്കലും തിരുവാതിര നക്ഷത്രക്കാർക്ക് ഉണ്ടാകില്ല.
പുണർതം
വിവാഹശേഷം ഇവർക്ക് സാമ്പത്തിക ഭദ്രത ഉണ്ടാകുന്നതാണ്.
പൂയം
വിവാഹശേഷം ജീവിതത്തിൽ മറ്റ് തടസങ്ങളുണ്ടാകുമെങ്കിലും ഇവർക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാകുന്നതാണ്.
ചോതി
സ്വയം പര്യാപ്തത ആഗ്രഹിക്കുന്നവരാണ് ചോതി നക്ഷത്രക്കാർ. അതിനാൽ ഇവർക്ക് സാമ്പത്തികമായ ഉയർച്ച വിവാഹശേഷം പ്രതീക്ഷിക്കാവുന്നതാണ്.