
സുസ്ഥിര വികസനം
പ്രൊഫ.സി.രവീന്ദ്രനാഥ്
പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടാതെ മനുഷ്യന്റെ സമ്പന്നമായ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ ഉതകുന്ന വികസനരീതിശാസ്ത്രം എന്ന നിലയ്ക്കാണ് ഗ്രന്ഥകാരൻ സുസ്ഥിര വികസന സങ്കല്പങ്ങൾക്ക് ഈ കൃതിയിൽ പുതിയ പരിപ്രേക്ഷ്യം നൽകുന്നത്.പ്രസാധകർ:തിങ്കൾ ബുക്സ്,തൃശൂർ
വേദം പറഞ്ഞതും
ശാസ്ത്രം പറയുന്നതും
ഡോ.ആർ.ഗോപിമണി
ഭാരതീയ സംസ്ക്കാരത്തിന്റെ പൗരാണിക രേഖകളായ വേദ-ഉപനിഷത് സൂക്തങ്ങളിൽചിലതെങ്കിലും ഉത്തരാധുനിക ശാസ്ത്രകണ്ടെത്തലുകളുമായി സാമ്യപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കാനുള്ള പരിശ്രമത്തിന്റെ ഫലമാണീ ഗ്രന്ഥം .പ്രസാധകർ:സത്സംഗ് ബുക്സ് ,കണ്ണൂർ
വേരുകളില്ലാത്തവർ
കാക്കനാടൻ
ആധുനികതയുടെ ചൂടും ചൂരും മലയാളി അറിഞ്ഞത് കാക്കനാടനിലൂടെയാണ്.വായനയുടെ ലഹരി അനുവാചകൻ നുണഞ്ഞത്.മലയാളി നെഞ്ചിലേറ്റിയ കാക്കനാടന്റെ നോവലുകളിൽ ശ്രദ്ധേയമായ വേരുകളില്ലാത്തവരുടെ പുതിയ പതിപ്പ്.പ്രസാധകർ: ഹരിതം ബുക്സ്
ശ്രീധരൻ എന്ന ആത്മാവ്
യു.കെ.കുമാരൻ
വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള ഓർമ്മകൾക്ക് യു.കെ.കുമാരൻ കഥാഭാഷ്യം
ചമയ്ക്കുമ്പോൾ അവ വായനക്കാരന്റെ മനസിലേക്ക് കയറിച്ചെല്ലുന്നു.ഓർമ്മകളുടെ സഞ്ചാരത്തിന്റെ തുടർച്ചയാണ് ഈ ഗ്രന്ഥം.പ്രസാധകർ: ഹരിതം ബുക്സ്