വയനാട് ജില്ലയിലെ എസ്.എഫ്.ഐ നേതൃത്വം സംസ്ഥാനത്തെ ഇടതുമുന്നണി നേതൃത്വത്തിനും അതിന്റെ സർക്കാരിനും കൊടുത്തിരിക്കുന്നത് ശരിക്കും എട്ടിന്റെ പണിയാണ്. അല്ലെങ്കിലും ഈയിടെയായി എന്തോ എവിടെയോ ചില പാളിച്ചകൾ വന്നുപോകുന്നില്ലേയെന്ന് ജനം സംശയിച്ച് പോകുന്നുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.