hh

കണ്ണൂർ: എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. കണ്ണൂർ ഡി.സി.സിയിൽ ആസൂത്രണം ചെയ്ത സംഭവമാണ് ആക്രമണമെന്നും ജയരാജൻ പറഞ്ഞു.

സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സുധാകരന് വട്ടാണെന്നും കോൺഗ്രസിലെ ചിലർക്ക് മാത്രമാണ് അതറിയാവുന്നതെന്നും ജയരാജൻ ആരോപിച്ചു.