myg

കോഴിക്കോട്: ഉപഭോക്താക്കൾക്ക് ആകർഷക ഓഫറുകളുമായി മൈജിയിൽ ഇന്നുമുതൽ ഗ്രേറ്റ് ജൂലായ് സെയിൽ. ജൂലായ് നാലുവരെ നീളുന്ന സെയിലിൽ കാഷ്ബാക്ക് ഉൾപ്പെടെ ഒട്ടേറെ ആകർഷക ഓഫറുകളാണ് മൈജി ഷോറൂമുകളിലും മൈജി ഫ്യൂച്ചർ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്.

മൊബൈൽഫോൺ,​ ലാപ്‌ടോപ്പ്,​ സ്മാർട്ട് ടിവി,​ വാഷിംഗ്‌മെഷീൻ,​ എ.സി.,​ റഫ്രിജറേറ്റർ,​ ഡിജിറ്റൽ ആക്‌സസറീസ്,​ ഹോം,​ കിച്ചൻ അപ്ളയൻസസുകൾ തുടങ്ങിയവ വാങ്ങുമ്പോൾ ഓരോ 15,​000 രൂപയുടെ പർച്ചേസിനും 1,​500 രൂപ കാഷ്ബാക്ക് ലഭിക്കും. ഡിജിറ്റൽ ഉത്‌പന്നങ്ങൾക്ക് മൈജി ഏർപ്പെടുത്തിയ അധിക വാറന്റി പ്ളാനുകൾ, ഫോൺ പൊട്ടിയാലോ മോഷ്‌ടിക്കപ്പെട്ടാലോ പുതിയത് വാങ്ങാൻ പ്രൊട്ടക്ഷൻ പ്ളാനുകൾ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫർ എന്നിവയും ഒരുക്കിയിരിക്കുന്നു.

അതിവേഗ ലോൺ/ഇ.എം.ഐ., ഫിനാൻസ് സ്കീമുകൾ, പലിശരഹിത വായ്പ, എക്‌സ്‌ട്രാ കാഷ്ബാക്ക് സ്കീം, കുറഞ്ഞ ചെലവിൽ റിപ്പയറിംഗിന് മൈജികെയർ, www.myg.inൽ ഓൺലൈൻ ഷോപ്പിംഗ്, എക്‌സ്‌പ്രസ് ഡെലിവറി തുടങ്ങിയ സേവനങ്ങളും മൈജിയിൽ ലഭ്യമാണ്.