kk

ന്യൂഡൽഹി :. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ടെലിഫോണിൽ ചർച്ച നടത്തി. യുക്രെയിൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. എന്നാൽ .യുക്രെയിനിലെ സൈനിക നടപടിയെ പുടിൻ ന്യായീകരിച്ചു. യുക്രെയിനെതിരെ നടന്നത് പ്രത്യേക സൈനിക ഓപ്പറേഷനാണെന്ന് പുടിൻ വ്യക്തമാക്കി. യുക്രെയിന് മേൽ പാശ്ചാത്യരാജ്യങ്ങളുടെ ഇടപെടൽ അപകടകരമാണെന്നും പുടിൻ മറുപടി നൽകി.

അതേസമയം 2021ലെ പുടിന്റെ ഇന്ത്യാ സന്ദ‌ർശനത്തിലെ തീരുമാനങ്ങളിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി തുടരാനും ഇന്ത്യ തീരുമാനിച്ചു. കാർഷിക ഉത്പന്നങ്ങൾ,​ ഫെർട്ടിലൈസർ,​ മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാനും തീരുമാനമെടുത്തു. പരസ്പര സഹകരണം കൂടുതൽ മെച്ചമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും മോദിയും പുടിനും തീരുമാനിച്ചു.