
സ്‌ത്രീകളെ ആകർഷിക്കാൻ ലുക്ക് കിട്ടാൻ മണിക്കൂറുകളോളം കണ്ണാടിയ്‌ക്ക് മുന്നിൽ നിന്ന് തലമുടിയും താടിയും മീശയുമെല്ലാം വെട്ടിയൊരുക്കാറുണ്ട് ചില പുരുഷന്മാർ. മറ്റുചിലർ നല്ല മസിൽ ബോഡി വച്ച് ആകർഷിക്കാം എന്ന് കരുതും. എന്നാൽ ഇതൊന്നുമല്ല സ്‌ത്രീകൾക്ക് ആകർഷകം തോന്നാൻ വേണ്ടത് എന്നതാണ് സത്യം.
ഏതൊരു സ്‌ത്രീയും താൻ ഇഷ്‌ടപ്പെടുന്നയാളെന്നല്ല ആരും വല്ലാതെ നിയന്ത്രിക്കുന്നത് ഇഷ്‌ടപ്പെടുന്നില്ല. സ്വന്തം ഇഷ്‌ടത്തിന് ഇണ പെരുമാറണം എന്ന് പുരുഷൻ ബലം പിടിക്കാതിരിക്കുന്നതും അവരുടെ വികാരവിചാരങ്ങളെ മാനിക്കുന്നതും ഇഷ്‌ടം നേടിയെടുക്കാൻ പ്രധാനമാണ്.
പെൺകുട്ടി ഇഷ്‌ടപ്പെടുന്നത് എന്തെല്ലാമാണെന്ന് മനസിലാക്കി അവർക്ക് സന്തോഷം നൽകാൻ കഴിയുന്ന തരം പെരുമാറ്റമുണ്ടാകുന്നതും നല്ലതാണ്. അവരുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പ്രധാനം. വിശ്വാസം പോയാൽ എല്ലാം നഷ്‌ടമായി. സ്വന്തം ശരീരഭാഷയിലും ശ്രദ്ധവേണം പുരുഷന്മാർക്ക്.
സ്വന്തം ഇഷ്‌ടം മറ്റുളളവരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതിരിക്കുകയും പെൺകുട്ടിയോ പങ്കാളിയോ തന്നിൽ ഇഷ്‌ടപ്പെടാത്ത ശീലം പരിഹരിക്കാനോ ശ്രമിക്കുക. ഒപ്പം വൃത്തിയായും മര്യാദയായും സമൂഹത്തിൽ പെരുമാറുന്നതും സ്‌ത്രീകളെ ആകർഷിക്കും.