pant-india

അ​ഞ്ചാം​ ​ടെ​സ്റ്റി​ൽ​ സെഞ്ച്വറി നേടി ഇന്ത്യയുടെ ര​ക്ഷ​ക​നാ​യി​ ​ഋഷഭ് പ​ന്ത്

 അർദ്ധ സെഞ്ച്വറി തികച്ച് ജഡ്ഡുവിന്റെ ചെറുത്ത് നിൽപ്പ്

ബി​ർ​മിം​ഗ്ഹാം​:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​അ​ഞ്ചാം​ ​മ​ത്സ​ര​ത്തി​ൽ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യു​ടെ​ ​മു​ൻ​നി​ര​ ​ന​ന​ഞ്ഞ​ ​പ​ട​ക്ക​മാ​യെ​ങ്കി​ലും​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ​ർ​ ​റി​ഷ​ഭ് ​പ​ന്തും​ ​ഓ​ൾ​ ​റൗ​ണ്ട​ർ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യും​ ​ചേ​ർ​ന്ന് ​കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ടീമിനെ ​ര​ക്ഷി​ച്ചെ​ടു​ത്തു.​ ​മ​ഴ​ ​ഇ​ട​യ്ക്ക് ​ര​സം​ ​കൊ​ല്ലി​യാ​യ​ ​മ​ത്സ​ര​ത്തിന്റെ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ തുടക്കത്തിലെ പതർച്ചയിൽ നിന്ന് കരകയറിയ ഇന്ത്യ 338/7 എന്ന മികച്ച നിലയിലാണ്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി കൂളായി ബാറ്റ് വീശി തകർപ്പൻ സെഞ്ച്വറി നേടിയ റിഷഭ് പന്താണ് (111 പന്തിൽ 146) ഒന്നാം ദിനം താരമായത്. ടെസ്റ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയായിരുന്നു പന്ത് കുറിച്ചത്. 89 പന്തിൽ സെഞ്ച്വറി നേടിയ പന്ത് ധോണിയുടെ (93 പന്തിൽ 2006ൽ പാകിസ്ഥാനെതിരെ ) പേരിലുണ്ടായിരുന്ന റെക്കാഡാണ് തിരുത്തിയത്. പന്തിനൊപ്പം പാറപോലെ ഉറച്ചു നിന്ന രവീന്ദ്ര ജഡേജ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​പൂ​ർ​ത്തി​യാ​ക്കി​ 163​ ​പ​ന്തി​ൽ​ ​നി​ന്ന് 83​ ​റ​ൺ​സു​മാ​യി സ്റ്റമ്പെടുക്കുമ്പോൾ ക്രീസിലുണ്ട്. ഷമിയാണ് (0) ജഡേജയ്ക്കൊപ്പമുള്ളത്



നേ​ര​ത്തേ​ ​ഇ​ന്ത്യ​യു​ടെ​ ​ക്യാ​പ്ട​നാ​യി​ ​ക​ന്നി​ ​ടെ​സ്റ്റ് ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ ​ജ​സ്പ്രീ​ത് ​ബും​റ​യ്ക്ക് ​ടോ​സ് ​ന​ഷ്ട​മാ​യി.​ ​കൊ​വി​ഡ് ​ബാ​ധി​ത​നാ​യി​ ​വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കു​ന്ന​ ​സ്ഥി​രം​ ​നാ​യ​ക​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യ്ക്ക് ​പ​ക​രം​ ​ചേ​തേ​ശ്വ​ർ​ ​പു​ജാ​ര​യാ​ണ് ​ശു​ഭ്മാ​ൻ​ ​ഗി​ല്ലി​നൊ​പ്പം​ ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സ് ​ഓ​പ്പ​ൺ​ ​ചെ​യ്ത​ത്.​ ​ന​ന്നാ​യി​ ​തു​ട​ങ്ങി​യ​ ​ഗി​ൽ​ ​(17​)​ ​ആ​ൻ​ഡേ​ഴ്സ​ൺ​ന്റെ​ ​പ​ന്തി​ൽ​ ​സാ​ക്ക് ​ക്രൗ​ളി​ ​പി​ടി​ച്ചു​ ​പു​റ​ത്താ​കു​മ്പോ​ൾ​ ​ഇ​ന്ത്യ​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ 27​ ​റ​ൺ​സേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​തു​ട​ർ​ന്ന് ​പു​ജാ​ര​യേ​യും​ ​(13​)​ ​ആ​ൻ​ഡേ​ഴ‌്സ​ൺ​ ​ക്രൗ​ളി​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​മ​ട​ക്കി. 20.1​ ​ഓ​വ​റാ​യ​പ്പോ​ഴാ​യി​രു​ന്നു​ ​മ​ഴ​യു​ടെ​ ​വ​ര​വ്.​ ​ഇതോടെ മ​ത്സ​രം​ ​നി​റു​ത്തി​ ​വ​ച്ച് ​നേ​ര​ത്തേ​ ​ല​ഞ്ചി​ന് ​പി​രി​ഞ്ഞു.​ ​ഹ​നു​മ​ ​വി​ഹാ​രി​യും​ ​മു​ൻ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​ആ​യി​രു​ന്നു​ ​അ​പ്പോ​ൾ​ ​ഇം​ഗ്ലീ​ഷ് ​ബൗ​ളേ​ഴ്സി​നെ​ ​നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന​ത്.​ ​ക​ളി​ ​പു​ന​രാ​രം​ഭി​ച്ച​യു​ട​നേ​ ​​ ​ന​ന്നാ​യി​ ​പ്ര​തി​രോ​ധി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​ ​വി​ഹാ​രി​യെ​ ​(53​ ​പ​ന്തി​ൽ​ 20​)​ ​വി​ക്ക​റ്റി​ന് ​മു​ന്നി​ൽ​ ​കു​ടു​ക്കി​ ​പോ​ട്ട്‌​സ് ​ആ​തി​ഥേ​യ​ർ​ക്ക് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ ​ത​ന്റെ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​കൊ​ഹ്‌​ലി​യെ ​(19​)​ ​പോ​ട്ട്‌​സ് ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി.​ ​പ​ക​ര​മെ​ത്തി​യ​ ​ശ്രേ​യ​സ് ​അ​യ്യ​റി​നെ​ ​(15​)​ ​നി​ല​യു​റ​പ്പി​ക്കു​ന്ന​തി​ന് ​മു​ന്നേ​ ​ആ​ൻ​ഡേ​ഴ്സ​ൺ​ന്റെ​ ​പി​ന്തി​ൽ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​സാം ബില്ലിംഗ്സ് ഇ​ട​ത്തോ​ട്ട് ​പ​റ​ന്ന് ​അ​തി​മ​നോ​ഹ​ര​മാ​യി​ ​കൈ​യി​ൽ​ ​ഒ​തു​ക്കി​യ​തോ​ടെ​ 98​/5​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​ആ​യി​ ​ഇ​ന്ത്യ.​ ​തു​ട​ർ​ന്നാ​ണ് ​പ​ന്തും​ ​ജ​ഡേ​ജ​യും​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച് ​ഇ​ന്ത്യ​യു​ടെ​ ​ര​ക്ഷ​ക​രാ​യ​ത്.​ ​ഇ​രു​വ​രും​ ​ആ​റാം​ ​വി​ക്ക​റ്റി​ൽ​ 239 പന്തിൽ 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ 320ൽ വച്ച് പന്തിനെ ക്രൗളിയുടെ കൈയിൽ ആക്കി ജോ റൂട്ടാണ് കൂട്ടുകെട്ട് തകർത്തത്. 19 ഫോറും 4 സിക്സും പന്ത് അടിച്ചു. പന്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റ് ​-​ ​സെ​പ്തം​ബ​ർ​ ​മാ​സ​ങ്ങ​ളി​ൽ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​ 4​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​ഫി​സി​യോ​യ്ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​നീ​ട്ടി​വ​ച്ച​ത്.​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 2​-1​ന് ​മു​ന്നി​ലാ​ണ്.

നാ​ല് ​പേ​സ​ർ​മാർ
പേ​സ​ർ​ ​ന​യി​ക്കു​ന്ന​ ​ടീ​മി​ൽ​ ​നാ​ല് ​പേസ് ബൗ​ള​ർ​മാ​രെ​യാ​ണ് ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​ഇ​ന്ത്യ​ ​ക​ളി​പ്പി​ക്കു​ന്ന​ത്.​ ​നാ​യ​ക​ൻ​ ​ബും​റ,​ ​മു​ഹ​മ്മ​ദ് ​ഷ​മി,​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്,​ ​ഷ​ർ​ദ്ദു​ൽ​ ​താ​ക്കൂ​ർ​ ​എ​ന്നി​വ​രാ​ണ് ​എ​ഡ്ജ്ബാ​സ്റ്റ​ണി​ലെ​ ​സാ​ഹ​ച​ര്യം​ ​മു​ത​ലാ​ക്കാ​ൻ​ ​ഇ​റ​ങ്ങു​ന്ന​ത്.​ ​അ​ശ്വി​നെ​ ​പു​റ​ത്തി​രു​ത്തി​യ​പ്പോ​ൾ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​മാ​ത്ര​മേ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​സ്പി​ന്ന​റാ​യി​ ​ടീ​മി​ലു​ള്ളൂ.
100
സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​ഇ​ന്ത്യ​യ്ക്കെ​തി​രെ​ 100​ ​ടെസ്റ്റ് വി​ക്ക​റ്റു​ക​ൾ​ ​എ​ന്ന​ ​നേ​ട്ടം​ ​ഇം​ഗ്ലീ​ഷ് ​വെ​റ്റ്‌​റ​ൻ​ ​പേ​സ​ർ​ ​ജ​യിം​സ് ​ആ​ൻ​ഡേ​ഴ്സ​ൺ​ ​സ്വ​ന്ത​മാ​ക്കി.​ ​ഗി​ൽ,​​​പു​ജാ​ര,​​​ ​ശ്രേ​യ​സ് ​എ​ന്നി​വ​രെ​ ​പു​റ​ത്താ​ക്കി​യ​ ​ആ​ൻ​ഡേ​ഴ്സ​ണി​ന്റെ​ ​ഇ​ന്ത്യ​യ്ക്കെ​തി​രെ​ ​ഇം​ഗ്ല​ണ്ടി​ലെ​ ​വി​ക്ക​റ്റ് ​നേ​ട്ടം​ 101​ ​ആ​യി.​ ​ടെ​സ്റ്റി​ൽ​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​ഒരു ​ ​ടീ​മി​നെ​തി​രെ​ 100​ ​വി​ക്ക​റ്റ് ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ബൗ​ള​റാ​ണ് ​ആ​ൻ​ഡേ​ഴ്സ​ൺ.