പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞശേഷം മൃഗീയമായി പീഡിപ്പിക്കപ്പെട്ട് സൗമ്യ എന്ന പെണ്‍കുട്ടി. കൊല്ലപ്പെട്ടിട്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞു. ഇപ്പോഴും കേരളത്തിലെ ഒരു പാസഞ്ചര്‍ ട്രെയിനില്‍ രാത്രി ഒറ്റയ്ക്ക് യാത്രചെയ്യാന്‍ ധൈര്യമുള്ള എത്ര സ്ത്രീകളുണ്ട്?

kerala-train

അച്ഛനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതമല്ലെന്ന ആപത്കരമായ സന്ദേശമാണ് കഴിഞ്ഞദിവസം എറണാകുളം ഗുരുവായൂര്‍ ട്രെയിനിലെ സംഭവം നല്‍കിയത്.