dheeraj

കണ്ണൂർ: ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യൂവിനെതിരെ പൊട്ടിത്തെറിച്ച് പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം. അപവാദപ്രചരണങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാപിതാക്കൾ പറഞ്ഞു. കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തിൽപ്പെട്ടവനാണ് എന്നിങ്ങനെ പറഞ്ഞു നടക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും ധീരജിന്റെ കുടുംബം പറഞ്ഞു.

'ഇരന്ന് വാങ്ങിയ മരണമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. തങ്ങളാണ് കൊന്നതെന്ന് വ്യക്തമാക്കുന്ന പരാമർശമാണിത്. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലണം. സി പി മാത്യുവിനെതിരെ പൊലീസില്‍ പരാതി നല്‍കും.'- ധീരജിന്റെ മാതാപിതാക്കൾ പറഞ്ഞു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കെഎസ്‌യു പ്രവർത്തകന്റെ കുത്തേറ്റാണ് ധീരജ് മരിച്ചത്.