vfx

ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് ആർ.ആർ.ആർ റിലീസിനെത്തിയത്. 650 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്. ബാഹുബലി 2ന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസിൽ വൻവിജയമായി മാറിയിരുന്നു.

ആയിരം കോടിയിലേറെ സ്വന്തമാക്കിയ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇവർക്ക് പുറമെ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, സമുദ്രക്കനി, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

ഇപ്പോഴിതാ ആർ.ആർ.ആറിന്റെ ക്ലെെമാക്‌സ് രംഗങ്ങളുടെ വി.എഫ്.എക്‌സ് ബ്രേക്ക്ഡൗൺ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വി. ശ്രീനിവാസ് മോഹൻ ആണ് ചിത്രത്തിന്റെ വി.എഫ്.എക്‌സ് ചുമതല നിർവഹിച്ചത്. സാബു സിറിലായിരുന്നു പ്രൊഡക്‌ഷൻ ഡിസൈനർ. വിദേശത്തുനിന്നുള്ള ടീമും വിഎഫ്എക്‌സിൽ സഹകരിച്ചിരുന്നു.