board
board

കറാച്ചി: പ്രവാചകനെതിരെ പരാമർശമുള്ള വൈ-ഫൈ ഡിസ്‌പ്ളേ ബോഡുകൾ മാളിൽ സ്ഥാപിച്ചെന്നാരോപിച്ച് കറാച്ചിയിൽ ജനക്കൂട്ടം സാംസംഗിന്റെ ബോർഡുകൾ തല്ലിത്തകർത്തു. മതനിന്ദക്ക് സാസംഗിനെതിരെ കേസെടുത്ത പൊലീസ് 27 ജീവനക്കാരെ അറസ്റ്റ് ചെയ്തു. ബോർഡുകളും ഉപകരണങ്ങളും കണ്ടുകെട്ടിയതോടെ മനഃപൂർവമുണ്ടായ നടപടിയല്ലെന്ന് സാംസംഗ് പത്രക്കുറിപ്പിറക്കി. പ്രവാചകനെ ഇകഴ്‌ത്തുന്ന പരാമർശങ്ങളുള്ള ക്യു.ആർ കോഡ് ചേർത്ത് ഡിസ്‌പ്ളേ ബോർഡുകൾ സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ വെള്ളിയാഴ്ച ബോർഡുകൾ തകർത്തത്. സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് രംഗത്തെത്തി നടപടിയെടുക്കുകയായിരുന്നു. പാകിസ്ഥാനിൽ മതനിന്ദക്കുറ്റം ചുമത്തുന്നത് അസാധാരണ നടപ‌ടിയില്ല. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ മാത്രമല്ല, ചില അവസരങ്ങളിൽ മുസ്ളിങ്ങൾക്കെതിരെയും മതനിന്ദാക്കുറ്റം ആരോപിക്കാറുണ്ടെന്ന് മനുഷ്യാവകാശസംഘ‌ടനകൾ ചൂണ്ടിക്കാണിക്കുന്നു. കടുത്ത ശിക്ഷ ക്ഷണിച്ചു വരുത്തുന്നത് കൂടാതെ മതവിഷയത്തിൽ കടുത്ത ജാഗ്രതയുള്ളതിനാൽ ആൾക്കൂട്ട ആക്രമണവും ഇവിടെ പതിവാണ്.