ലണ്ടൻ: ഞാനിപ്പോഴും മർഡോക്കിനെ സ്നേഹിക്കുന്നു. വേർപിരിയുകയാണെന്ന് മർഡോക്ക് മെയിൽ അയച്ചപ്പോൾ എന്റെ ഹൃദയം നുറുങ്ങി. യു.കെയിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുമ്പോഴായിയിരുന്നു ആ മെയിൽ കിട്ടിയത്""- മാദ്ധ്യമരാജാവായ റുപ്പർട്ട് മർഡോക്ക് വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം അറിയിച്ചപ്പോഴുള്ള ഹൃദയവേദന അറിയിക്കുകയായിരുന്നു അറുപത്തിയാറുകാരിയായ ജെറിഹാൾ. തൊണ്ണൂറ്റിയൊന്നുകാരനായ മർഡോക്കിനെ 2016ലാണ് മോഡലായ ജെറി ഹാൾ വിവാഹം കഴിക്കുന്നത്. ഏതായാലും, ജെറിഹാൾ വിവാഹമോചന കേസ് ഫയൽ ചെയ്തു കഴിഞ്ഞു. അനുരഞ്ജനത്തിന് കഴിയാത്ത വിധം അഭിപ്രായവ്യത്യാസമുള്ള സാഹചര്യമെന്നാണ് അതിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇനി തന്റെ അഭിഭാഷകർ വഴി മാത്രമായിരിക്കും ഇടപെടൽ എന്നും സൂചിപ്പിച്ചിട്ടുണ്ട്. മർഡോക്കിന്റെ കുടുംബക്കാരായ ചിലരുടെ ഇടപെടലാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ജെറി ഹാൾ പറഞ്ഞു.