p

ജയ്‌പൂർ: ഉദയ്‌പൂരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ നാലു പ്രതികളെയും എൻ.ഐ.എ കോടതി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. അതിനിടെ, കോടതി നടപടികൾ കഴിഞ്ഞിറങ്ങിയെ പ്രതികളെ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയ ക്ഷുഭിതരായ ജനങ്ങളും അഭിഭാഷകരും ചേർന്ന് മർദ്ദിച്ചു. ജനക്കൂട്ടം പാകിസ്ഥാനെതിരെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെയും മുദ്രാവാക്യം മുഴക്കി. സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ദ്രുതകർമ്മ സേന അംഗങ്ങൾ ചേർന്ന് പ്രതികളെ രക്ഷിച്ച് പുറത്തേക്ക് കൊണ്ടുപോയി.