p

ന്യൂഡൽഹി: പുലിറ്റ്സർ അവാർഡ് ജേതാവായ കാശ്മീരി ഫോട്ടോഗ്രാഫർ സന ഇർഷാദ് മട്ടൂലിന് യാത്രാവിലക്ക്. ഫ്രാൻസിലേക്കുള്ള വിസയുണ്ടായിട്ടും അധികൃതർ വ്യക്തമായ കാരണം പറയാതെ യാത്ര നിഷേധിക്കുകയായിരുന്നുവെന്ന് സന ട്വീറ്റ് ചെയ്തു. പാരീസിൽ നടക്കുന്ന പുസ്തകപ്രകാശനചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.