ship
ship

ഹോങ്കോംഗ്: ദക്ഷിണചൈന കടലിൽ കൊടുങ്കാറ്റിനെ തുടർന്ന് കപ്പൽ തകർന്ന് 24 ജീവനക്കാരെ കാണാതായി. ഹോങ്കോംഗിൽ നിന്ന് തെക്ക്പടിഞ്ഞാറ് 160 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ അപകടത്തിൽ കപ്പൽ ഛിന്നഭിന്നമായി. കപ്പലിൽ 30 ജീവനക്കാരാണുണ്ടായിരുന്നത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പാതിയിലേറെ മുങ്ങിയ കപ്പലിൽ നിന്ന് രക്ഷാപ്രവർത്തനെത്തിയ ഹെലികോപ്ടർ മൂന്ന് പേരെ രക്ഷപ്പെടുത്തി. പത്ത് മീറ്ററിലേറെ ഉയരത്തിലായിരുന്നു തിരമാലയെന്നും കാണാതായവർ ഒഴുകിപ്പോയിട്ടുണ്ടാവാമെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. കനത്ത കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.