maths-

കണക്ക് പലർക്കും കീറാമുട്ടിയാണ്, എന്നാൽ ചിലർക്ക് പഠിക്കാൻ വലിയ താത്പര്യവുമാണ്. കണക്കിൽ പണ്ഡിതനായ പിതാവ് മകനെ രാത്രി വൈകിയും പഠിപ്പിച്ചിട്ടും ലഭിച്ചത് കേവലം ആറ് മാർക്ക്. ഒരു വർഷത്തോളം മകനെ എല്ലാ ദിവസവും പഠിപ്പിച്ചിട്ടും ആറ് മാർക്ക് ലഭിച്ചതിൽ പൊട്ടിക്കരയുന്ന പിതാവിന്റെ വീഡിയോ വൈറലാകുകയാണ്. ചൈനയിലാണ് പിതാവിന്റെ പഠനത്തിൽ മകന് ആറ് മാർക്ക് ലഭിച്ചിരിക്കുന്നത്. ഹെനാൻ പ്രവിശ്യയിലാണ് സംഭവം.

'ഇനി ഞാൻ കാര്യമാക്കുന്നില്ല, എന്റെ പ്രയത്നങ്ങൾ പാഴായി, അവൻ സ്വയം പോരാടട്ടെ!' എന്ന് പറഞ്ഞു കൊണ്ടാണ് പിതാവ് വീഡിയോയിൽ വിലപിക്കുന്നത്. ഇടയ്ക്കിടെ കണ്ണീർ തുടച്ചു കൊണ്ടുള്ള ഈ വാക്കുകൾ കേട്ട് ഭാര്യ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാനാവും. എന്നാൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുട്ടിയുടെ മുൻ പരീക്ഷകളിലെ ഗ്രേഡുകൾ ഉയർന്നതായിരുന്നു എന്നും, 80-90 വരെ ലഭിച്ചിരുന്നു എന്നും പറയുന്നുണ്ട്. തെറ്റായ പരിശോധനാ ഫലമാണ് ഇപ്പോഴുണ്ടായതെന്നാണ് മകനെ ന്യായീകരിച്ചുകൊണ്ടുള്ള മാതാവിന്റെ അഭിപ്രായം.

View this post on Instagram

A post shared by WeirdKaya (@weirdkaya)

ചൈനീസ് സമൂഹമാദ്ധ്യമമായ വെയ്‌ബോയിൽ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. പിതാവിന്റെ കാര്യക്ഷമതയില്ലാത്ത ഗണിത നിർദ്ദേശമാണ് കുട്ടിയുടെ പ്രകടനത്തിന് കാരണമെന്നും, രാത്രി വൈകിയുള്ള പഠനത്താൽ കുട്ടിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.