
കൊച്ചി: നടൻ ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്ന് വിമർശിച്ച് കെ.ബി ഗണേഷ് കുമാർ എംഎൽഎ. അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ച തുറന്ന കത്തിലാണ് ഗണേഷ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അമ്മ സംഘടനയുടെ നേതൃത്വം ചിലർ ഹൈജാക്ക് ചെയ്‌തെന്ന് ഗുരുതര ആരോപണവും ഗണേഷ് ഉയർത്തി.
അമ്മ യോഗത്തിൽ വിജയ് ബാബുവിനെ ആനയിച്ചത് ശരിയായില്ലെന്നും മാസ് എൻട്രിയെന്ന രീതിയിൽ അത് അമ്മ തന്നെ വീഡിയോയിറക്കി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോയെന്നും കത്തിൽ ഗണേഷ് ചോദിക്കുന്നു. പ്രശ്‌നങ്ങളിൽ മോഹൻലാൽ മൗനം തുടരുന്നത് വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.