ഷെയിൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഉല്ലാസം'. പുതുമുഖ താരം പവിത്ര ലക്ഷ്മിയാണ് നായിക. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിഷോയ്, അപ്പുകുട്ടി,ജോജി, അംബിക,നയന എത്സ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രവീൺ ബാലകൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.

pavithra-shane

ഇപ്പോഴിതാ ഉല്ലാസത്തിന്റെ വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് ഷെയിനും പവിത്രയും. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

ഉല്ലാസത്തിന്റെ കഥ നന്നായി ഇഷ്‌ടപ്പെട്ടുവെന്ന് ഷെയിൻ പറഞ്ഞു. സിംപിളായ ക്യൂട്ട് കഥയല്ലേ എന്നും നടൻ പറഞ്ഞു. തന്റെ പ്രണയത്തെക്കുറിച്ചും താരം അഭിമുഖത്തിലൂടെ പങ്കുവച്ചു. ഷോർട്ട് ഫിലിമുകളിലൂടെ സിനിമയിലെത്തിയ താരമാണ് പവിത്ര. 20 ലക്ഷത്തോളം ഫോളോവേഴ്‌സ് നടിക്ക് ഇൻസ്റ്റഗ്രാമിലുണ്ട്. പണ്ട് ഒരുപാട് പ്രണയാഭ്യർത്ഥനകൾ വരുമായിരുന്നു. ഇപ്പോൾ അധികമൊന്നും വരാറില്ലെന്നും തമാശരൂപേണ നടി പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...