
മസ്‌കറ്റ് : ഒമാനിലെ ആദം-ഹൈമ റോഡിൽ ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നിസ്‌വ റഫെറൽ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തെന്നും അധികൃതർ അറിയിച്ചു.