
മാദ്ധ്യമ ഉടമകളുമായും എഡിറ്റർമാരുമായും കൂടിക്കാഴ്ച നടത്തും
കോഴിക്കോട്: കേന്ദ്ര വാർത്താ വിതരണ-യുവജനകാര്യ-കായികമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് കോഴിക്കോട്ടെത്തും. ഉച്ചയ്ക്ക് 12.30ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഹോട്ടൽ ട്രൈപന്റയിൽ സംഘടിപ്പിക്കുന്ന അച്ചടി, ഇലക്ട്രോണിക് മാദ്ധ്യമ മാനേജ്മെന്റ് സംഗമത്തിൽ ഉടമകളുമായും എഡിറ്റർമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി പങ്കെടുക്കും.
രാവിലെ 8ന് മിഠായിതെരുവിൽ (കിഡ്സൻ കോർണർ) ശുചീകരണത്തൊഴിലാളികളോടൊപ്പം സ്വച്ഛത അഭിയാനിൽ പങ്കെടുക്കും.
10ന് ചാലപ്പുറം കേസരി ഭവനിൽ ജന്മഭൂമി കോഴിക്കോട് എഡിഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് കേസരി ഭവനിൽ മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്യൂണിക്കേഷൻ സ്റ്റഡി മെറ്റീരിയൽ പ്രകാശനം ചെയ്യും.
വൈകിട്ട് 5ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലുള്ള സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ (സായി) പരിശീലനകേന്ദ്രം സന്ദർശിക്കുന്ന മന്ത്രി ഉദ്യോഗസ്ഥരുമായും കായികതാരങ്ങളുമായും സംവദിക്കും.