
ഹൈദരാബാദ്: ബി. ജെ. പിയുടെ വളർച്ചയുടെ അടുത്ത ഘട്ടം ദക്ഷിണേന്ത്യയിലാണെന്ന് ദേശീയ നിർവാഹക സമിതി യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം പറയുന്നു. തെലങ്കാനയിലും തമിഴ്നാട്ടിലും അതുകഴിഞ്ഞ് ആന്ധ്ര, ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങളിലും സർക്കാരുണ്ടാക്കുകയാണ് ലക്ഷ്യം. തെലങ്കാനയിൽ ചന്ദ്രശേഖരറാവുവിന്റെയും ബംഗാളിൽ മമത ബാനർജിയുടെയും കുടുബാധിപത്യം തകർക്കും. ഇന്ത്യയെ വർഷങ്ങളായി ദുരിതത്തിലാക്കിയ ഏറ്റവും വലിയ പാപങ്ങളായ ജാതിവാദവും കുടുംബാധിപത്യവും പ്രീണന രാഷ്ട്രീയവും അവസാനിപ്പിക്കും.