accident

മസ്‌ക്കറ്റ്: ആദംഹൈമ റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് ഒമാൻ സ്വദേശികൾ മരണമടഞ്ഞു. മൂന്നുപേർക്ക് പരിക്കേറ്റു. മരിച്ച നാലുപേരും ഒരു കുടുംബത്തിൽപ്പെട്ടവരാണ്. ദോഫാർ ഗവർണറേറ്റിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ നടന്ന അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടർന്ന് ആദംഹൈമ റോഡിൽ കുറച്ചു സമയം ഗതാഗതതടസം ഉണ്ടായി. പരിക്കേറ്റവരെ നിസ്വ റഫെറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ.