kk

തിരുവനന്തപുരം : യുവനടിയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യൽ അവസാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി നടനും നിർമ്മാതാവുമായ വിജയ്‌ ബാബു. ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചതായും എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും അവർക്ക് സമർപ്പിച്ചതായും വിജയ് ബാബു ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

70 ദിവസത്തോളം ജീവനോടെ നിലനിറുത്തിയതിന് നടൻ ദൈവത്തിന് നന്ദി പറ‌ഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ടെങ്കിലും ഒന്നും പ്രതികരിക്കാതിരുന്നത് കേസുമായി ബന്ധപ്പെട്ട് പുറത്ത് സംസാരിക്കാൻ തടസമുണ്ടായിരുന്നതിനാലാണ്. കേസ് തീരുംവരെ തന്റെ സിനിമകൾ സംസാരിക്കുമെന്നും താൻ സിനിമകളെക്കുറിച്ച് മാത്രമേ സംസാരിക്കൂവെന്നും വിജയ് ബാബു പറഞ്ഞു. തകർന്നുപോയ പുരുഷനെക്കാൾ ശക്തനായ ഒരാളുമില്ലെന്നും വിജയ് ബാബു കുറിച്ചു.

View this post on Instagram

A post shared by Vijay Babu (@actor_vijaybabu)