
ദമ്പതികൾ തമ്മിലുള്ള മികച്ച ബന്ധത്തിനും ആരോഗ്യകരമായ ജീവിതത്തിനും ലൈംഗികതയ്ക്ക് ബന്ധത്തിന് സുപ്രധാന പങ്കുണ്ട്. എന്നാൽ പലപ്പോഴും പലർക്കും ഇക്കാര്യത്തിൽ വീഴ്ച സംഭവിക്കാറുണ്ട്. സ്വാഭാവികമായും ഇത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തെയും ബാധിക്കാം. ചില കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മയിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കിടപ്പറയിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളുണ്ട്.
ലൈംഗികബന്ധത്തിൽ അമിത ആത്മവിശ്വാസം നല്ലതല്ല. താൻ നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് സ്വയം വിശ്വസിക്കരുത്. പങ്കാളിയുടെ ഇഷ്ടം കൂടി അറിഞ്ഞുവേണം പെരുമാറാൻ. ഇക്കാര്യങ്ങളിലെ അസംതൃപ്തി പരസ്പര ബന്ധത്തെ ദോഷകരമായി ബാധിക്കാം.
കിടപ്പറയിലെ സ്വകാര്യനിമിഷങ്ങളിൽ മറ്റു വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വ്യക്തിപരമായി സ്വരചേർച്ചയില്ലാത്ത വിഷയങ്ങൾ. നേരത്തെ സംസാരിച്ച് ദേഷ്യപ്പെടേണ്ടി വന്നവ ഈ സമയത്തും വലിച്ചിഴയ്ക്കാതിരിക്കുക. ഇത് ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കും.
നിർബന്ധപൂർവ്വം പങ്കാളിയെ ഒരിക്കലും ലൈംഗികബന്ധത്തിലേക്ക് വലിച്ചിഴയ്ക്കരുത്. പങ്കാളിക്ക് മേൽ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുന്നതും നല്ലതല്ല. സ്വമേധായ , പൂർണ താത്പര്യത്തോടെ വേണം ലൈംഗികബന്ധത്തിലേക്ക് വരേണ്ടത്.
സ്വകാര്യനമിമിഷങ്ങളിൽ പങ്കാളിയുടെ ശരീരത്തെ വിമർശിക്കരുത്. അത് അവരിൽ വൈകാരികമായ മുറിവേല്പിക്കും. അതിനോടൊപ്പം ഈ സമയങ്ങളിൽ പഴയ പങ്കാളിയെക്കുറിച്ച് സംസാരിക്കുന്നതും നന്നല്ല. ഇത്തരം ചർച്ചകൾ സുഖകരമായ ലൈംഗികതയ്ക്ക് വിഘാതമായേക്കാം. കൂടാകെ വിശ്വാസപ്രശ്നം, അരക്ഷിതാവസ്ഥ എന്നിവയിലേക്കും നയിക്കാം.