sini-shetty

2022ലെ മിസ് ഇന്ത്യ ആയി കർണാടക സ്വദേശിനി സിനി ഷെട്ടിയെ തിരഞ്ഞെടുത്തു. ഇന്നലെ വൈകുന്നേരം മുംബയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിലാണ് ഇരുപത്തിയൊന്നുകാരിയായ സിനി ഷെട്ടിയെ മിസ് ഇന്ത്യ ആയി പ്രഖ്യാപിച്ചത്.

View this post on Instagram

A post shared by Femina Miss India (@missindiaorg)

മുൻ മിസ് ഇന്ത്യ മാനസ വാരണാസിയാണ് തന്റെ പിൻഗാമിയായ സിനി ഷെട്ടിക്ക് കിരീടമണിയിച്ചത്. സിനി ഷെട്ടി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) പഠിക്കുകയാണ്. എഴുപത്തിയൊന്നാമത് ലോകസുന്ദരി മത്സരത്തിൽ അവർ ഇന്ത്യയെ പ്രതിനിധീകരിക്കും.

View this post on Instagram

A post shared by Femina Miss India (@missindiaorg)

ഫസ്റ്റ് റണ്ണർ അപ്പായി രാജസ്ഥാന്റെ രുബാൽ ഷെഖാവത്തും സെക്കൻഡ് റണ്ണറപ്പായി ഉത്തർപ്രദേശിന്റെ ശിനാത്താ ചൗഹാനും തിരഞ്ഞെടുക്കപ്പെട്ടു.

View this post on Instagram

A post shared by Femina Miss India (@missindiaorg)

2022 ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനൽ താരനിബിഡമായിരുന്നു. നടിമാരായ നേഹ ധൂപിയ, ദിനോ മൊറേയ, മലൈക അറോറ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു ജൂറി.