luna

യുറഗ്വായ്: കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ മകൾ ജൂലിയെറ്റ് (6)​ അന്തരിച്ചു. മകളുടെ വിയോഗ വാർത്ത ലൂണ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ഗുരുതരമായ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗമാണ് ജൂലിയെറ്റിന്റെ മരണത്തിന് കാരണമായത്.

ശ്വാസകോശത്തേയും മറ്റു ആന്തരികാവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്ന അസുഖമാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്ന ജൂലിയെറ്റ് ഏപ്രിൽ ഒമ്പതിനായിരുന്നു മരണപ്പെട്ടത്. മകളുടെ ചിത്രത്തിനൊപ്പം വികാരനിർഭരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവച്ചിരുന്ന ആളാണ് ലൂണ. അദ്ദേഹത്തിന്റെ കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ലൂണയുടെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേർന്ന് അനുശോചനം അറിയിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Adrian Luna (@a.luna21)