
സമകാലീന ലോകത്ത് സ്ത്രീകളെ സമൂഹം ഒരേസമയം നിരവധി ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നു. എന്നാൽ ബഹുമുഖ പ്രതിഭയായ 'അവൾ' അവയെ എല്ലാം പോസിറ്റീവ് മനോഭാവത്തോടെ നേരിട്ട് സധൈര്യം മുന്നോട്ടു കുതിക്കുന്നു. അത്തരത്തിൽ വനിതകൾക്ക് പ്രചോദനം ആകുന്ന ഒരു മ്യൂസിക്കൽ വീഡിയോയാണ് 'തിരതാളം'. കരുത്തിന്റെ, ശക്തിയുടെ പ്രതീകമായ സ്ത്രീകൾക്കായി ഒരുക്കിയ ഈ മ്യൂസിക്കൽ ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക അമൃത സുരേഷാണ്. പാട്ടിനൊപ്പം നൃത്തത്തിനും പ്രാധാന്യം നല്‍കി ഹിപ് ഹോപ് ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ആറ് മിനിട്ട് നീളുന്ന മ്യൂസിക്കല്‍ ഡാൻസ് വീഡിയോ മ്യൂസിക് 24x7 എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്‌തിരിക്കുന്നത്.
ജുബിൻ തോമസാണ് മ്യൂസിക്കൽ വീഡിയോയുടെ സംവിധായകൻ. സാംസൺ സില്‍വ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സാം മാത്യു എഡിയുടേതാണ് വരികൾ. ശ്രീജിത്ത് ശിവാനന്ദൻ നൃത്ത സംവിധാനം ചെയ്‌തിരിക്കുന്നു. എഡിറ്റിംഗ് അരുൺ ദാസ്, ക്യാമറ എസ് ജയൻ ദാസ്, സോങ് മിക്‌സിംഗ് വിവേക് തോമസ്, അസോസിയേറ്റ് ഡയറക്‌ടർ സജയകുമാർ ചിഞ്ചു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ശ്രാവൺ എസ്‌ജെ എന്നിവരാണ്.