fruit-seller

അലറിവിളിച്ചും ഗോഷ്ടിക്കാണിച്ചും പാത്രം കൊണ്ട് തലയ്ക്കടിച്ചും പഴങ്ങൾ വിൽക്കുന്ന ഒരു കച്ചവടക്കാരനാണ് ഇപ്പോൾ സമൂഹമാദ്ധ്യങ്ങളിൽ താരം. വടക്കേ ഇന്ത്യയിലെ ഒരു പഴക്കച്ചവടക്കാരനാണ് ഇത്തരത്തിൽ വിചിത്രമായ രീതിയിൽ പഴങ്ങൾ വിൽക്കുന്നത്. റെഡ്ഡിറ്റ് എന്ന വെബ്‌സൈറ്റിൽ പങ്കുവച്ച വീഡിയോ ഏറെ വൈറലാവുകയാണ്.

എന്റെ പഴക്കച്ചവടക്കാരൻ പഴങ്ങളോട് ഇത്രയും താത്പര്യം കാണിക്കുന്നയാളല്ലെങ്കിൽ ഞാൻ വാങ്ങില്ലെന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോയ്ക്ക് 65,000ത്തിൽ അധികം വോട്ടുകളാണ് ലഭിച്ചത്.

നമ്മുടെ നാട്ടിലും ആളുകളെ ആകർഷിക്കുന്നതിനായി വിൽപ്പനക്കാർ ഉറക്കേ വിളിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വ്യത്യസ്ത ഭാവങ്ങളോടെ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരനെ കാണുന്നത് ഇതാദ്യമായിരിക്കും. ഏതായാലും സംഗതി പൊളിച്ചുവെന്നാണ് മിക്കവാറും പേരും കമന്റ് ചെയ്തിരിക്കുന്നത്. പഴങ്ങൾ വാങ്ങിയാലും ഇല്ലെങ്കിലും കച്ചവടക്കാരന്റെ പ്രകടനം കാണാൻ ആളുകൾ കൂടുമെന്നത് തീർച്ചയാണ്.