ഓ മൈ ഗോഡിൽ ഒരു ബിൽഡിംഗ് പണിയുടെ ലോക്കേഷനിൽ നടക്കുന്ന രംഗങ്ങളാണ് അരങ്ങേറുന്നത്. തുടർന്ന് ബിൽഡിംഗ് എഞ്ചിനിയർക്ക് കോൺട്രാക്റ്റർ അൻപതിനായിരം രൂപ കൈമാറുന്നു.

oh-my-god

എഞ്ചിനിയർ ബാഗിൽ വയ്ക്കുന്ന പണം പിന്നീട് അപ്രത്യക്ഷമാകുന്നു. ആ പണം കൈക്കലാക്കുന്നത് പണി ചെയ്തുകൊണ്ടു നിൽക്കുന്ന മേസ്തിരിയാണ്. പണം നഷ്ടപ്പെട്ട കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ മേസ്തിരിയുടെ ഭാര്യ എത്തുമ്പോൾ കാണിക്കുന്ന പ്രകടനങ്ങളാണ് എപ്പിസോഡിന്റെ ത്രില്ലിംഗ് നിമിഷങ്ങൾ..