കല്യാണിയുടെ ആറാമത്തെ മലയാള ചിത്രം

kalyani

ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​മ​ല​പ്പു​റം​കാ​രി​യാ​വു​ന്നു.​ ​ടൊ​വി​നോ​ ​തോ​മ​സി​ന്റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ത​ല്ലു​മാ​ല​യ്ക്കു​ശേ​ഷം​ ​ക​ല്യാ​ണി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​മ​നോ​ജ് ​ആ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ക​ല്യാ​ണി​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്ന​ ​ചി​ത്രം​ ​വി​ 4​ ​സി​നി​മാ​സാ​ണ് ​നി​ർ​മ്മാ​ണം.​ ​
ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ളെ​യും​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാണ് ​വി​വ​രം.​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ൽ,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​ചി​ത്രം​ ​ഹൃ​ദ​യം​ ​ആ​ണ് ​ക​ല്യാ​ണി​ ​നാ​യി​ക​യാ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​സി​നി​മ.​ ​ത​ല്ലു​മാ​ല​ ​ആ​ഗ​സ്റ്റ് 12​നാ​ണ് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​ക​ല്യാ​ണി​ ​ടൊ​വി​നോ​യോ​ടൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഖാ​ലി​ദ് ​റ​ഹ് ​മാ​ൻ​ ​സം​വി​ധാ​നംചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സ​ലിം​ ​കു​മാ​ർ​ ​പാ​ടി​ ​അ​ഭി​ന​യി​ച്ച​ ​ഗാ​ന​രം​ഗം​ ​ഏ​റെ​ ​ആ​സ്വാ​ദ​ക​രെ​ ​നേ​ടി.​ ​അ​തേ​സ​മ​യം​ ​തെ​ലു​ങ്ക് ​ചി​ത്രം​ ​ഹ​ലോ​യി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​ക​ല്യാ​ണി​യു​ടെ​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​സി​നി​മ​ ​സു​രേ​ഷ് ​ഗോ​പി,​ ​ശോ​ഭ​ന,​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ചി​ത്രം​ ​വ​ര​നെ​ ​ആ​വ​ശ്യ​മു​ണ്ട് ​ആ​ണ് .​ ​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം,​ ​ബ്രോ​ ​ഡാ​ഡി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ച​ ​ക​ല്യാ​ണി​ ​മ​ല​യാ​ള​ത്തി​ൽ​ ​സ​ജീ​വ​മാ​കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ്.​ ​ത​മി​ഴി​ൽ​ ​ചി​മ്പു​ ​ചി​ത്രം​ ​മാ​നാ​ട് ​എ​ന്ന​ ​സി​നി​മ​യാ​ണ് ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ത്.