kk

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ടി. സിദ്ദിഖ് എം.എൽ.എ. പൊലീസ് വന്ന് ചിത്രങ്ങൾ പകർത്തിയ ശേഷവും എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ആക്രമണം നടത്തിയെന്ന് സിദ്ദിഖ് ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഓഫീസ് ആക്രമിക്കാൻ എസ്.എഫ്.ഐക്കാരനെ പുറത്തുതട്ടി പ്രോത്‌സാഹിപ്പിച്ച് ഓഫീസിനകത്തേക്ക് പറഞ്ഞുവിട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്‌.എഫ്‌.ഐയല്ലെന്ന് പൊലീസ് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ഡി.ജി.പിയ്ക്ക് വയനാട് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങൾ തെളിവാക്കിയാണ് പൊലീസ് ഇങ്ങനെ നിഗമനത്തിലെത്തിയത്. ക്രൈം ബ്രാഞ്ച് എസ്.പി ക്രൈംബ്രാഞ്ച് മേധാവിക്കും ഇത് സംബന്ധിച്ച റിപ്പോ‌ർട്ട് സമ‌ർപ്പിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി ക്രൈംബ്രാഞ്ച് മേധാവിക്കും ഇത് സംബന്ധിച്ച റിപ്പോ‌ർട്ട് സമ‌ർപ്പിച്ചിട്ടുണ്ട്.