accident

മണാലി: കുളുവിൽ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികളടക്കം 12 പേർ മരിച്ചു. ഷെയ്ൻ‌ഷേറിൽ നിന്ന് കുളുവിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ളാമോർ കുന്നിൻ ചെരിവിലെ ഹെയർപിൻ വളവിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇന്നലെ രാവിലെ 8.30ഒാടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പല തവണ കരണം മറിഞ്ഞ ബസ് ഛിന്നഭിന്നമായി. പതിനഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറും ദുഃഖം രേഖപ്പെ‌ടുത്തി. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചു.