
കൊച്ചി: നികുതി സമാഹരണത്തിലെ മികവിന് ഫെഡറൽ ബാങ്കിന് കേന്ദ്ര എക്‌സൈസ് ആൻഡ് കസ്‌റ്റംസ് നികുതിവകുപ്പിന്റെ ആദരം. 2021-22 സാമ്പത്തികവർഷത്തെ നേട്ടത്തിനാണ് ആദരം. വകുപ്പിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജി.എസ്.ടി., എക്‌സൈസ്, കസ്‌റ്റംസ് കമ്മിഷണർ ഡോ.ടി.ടിജുവിൽ നിന്ന് ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ടാക്‌സേഷൻ വിഭാഗം മേധാവിയുമായ കെ.പ്രദീപൻ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജി.ഹരി എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.